LyricFront

Vagdatha nattilen vishramamam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം
Verse 2
എങ്ങു ഞാൻ പോകുന്നെന്നറിയാതെ തൻവിളി കേട്ടു പോകുന്നു ഞാൻ ഇങ്ങിനിയേതു ഖേദം വന്നാലും പിന്തിരികില്ല പോകുന്നു ഞാൻ
Verse 3
വിട്ടു ഞാൻ പോന്ന-തൊന്നുമേയോർത്തി- ന്നൊട്ടും മടങ്ങിപ്പോകയില്ല ഉത്തമമായ നിത്യനിക്ഷേപ- മുന്നത നാട്ടിലുണ്ടെനിക്കായ്
Verse 4
പാപത്തിന്നിമ്പഭോഗം വേണ്ടാഞാൻ പാടുപെടാമെന്നേശുവിന്നായ് മിസ്രയിം സമ്പത്തേതിലുമെന്റെ ക്രിസ്തുവിൻ നിന്ദയെത്ര നന്നാം
Verse 5
ഒന്നിലുമേ മനം തളരാതീ- മന്നിൽ ഞാൻ യാത്ര ചെയ്തിടുന്നു അന്നന്നു വേണ്ടും മന്നയുണ്ടെന്നും അന്തികത്തിൽ എൻനാഥനുണ്ട്
Verse 6
ചെങ്കടൽ യോർദ്ദാൻ വറ്റിപ്പോമെല്ലാം വൻയെരിഹോ മതിൽ തകരും വിശ്വാസയാത്രയെ വിലക്കാൻ ഈ വിശ്വത്തിലൊന്നും ശക്തമല്ല
Verse 7
കണ്ണുനീർ തോരും നിന്ദകൾ തീരും വിണ്ണിലെൻ വീട്ടിൽ ചെന്നുചേരും എണ്ണിക്കൂടാത്ത ശുദ്ധരൊത്തേശു സന്നിധിയിൽ ഞാൻ വാഴമെന്നും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?