LyricFront

Vagdatham cheythavan vakku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ കൂടെയുള്ളതിനാൽ കലങ്ങുന്നതെന്തിന് പതറുന്നതെന്തിന് മകനെ മകളെ നീ…
Verse 2
അനർത്ഥങ്ങളൊന്നും വരികയില്ലെന്നല്ല, അനർത്ഥങ്ങളിൽ നമ്മെ വിടുവിക്കും കർത്തനവൻ… പ്രതികൂലങ്ങൾ ഒന്നും വരികയില്ലെന്നല്ല, പതറാതെ നിൽക്കുവാൻ കൃപകൾ പകരുമവൻ…
Verse 3
പീഡകളൊന്നും വരികയില്ലെന്നല്ല, സഹിക്കുവാനായി നമ്മിൽ ശക്തി പകരുമവൻ… രോഗങ്ങളൊന്നും വരികയില്ലെന്നല്ല, അത്ഭുതകരത്താൽ സൗഖ്യം നൽകുമവൻ…
Verse 4
ചെങ്കടൽ മുൻപിൽ വരികയിലെന്നല്ല, അതിശയമായി നമ്മെ മറുകര അണക്കുമവൻ… യെരിഹോ കോട്ടകൾ ഉയരുകിലെന്നല്ല, കോട്ടകൾ തകർത്തു മുന്നിൽ നടക്കുമവൻ…
Verse 5
മാറയിൻ അനുഭവം വരികയില്ലെന്നല്ല, മാധുര്യ നന്മകൾ നൽകി നടത്തുമവൻ… അഗ്നിയിൽ ഒന്നും അകപ്പെടിലെന്നല്ല, അഗ്നിയിൽ നടുവിൽ തോളിൽ വഹിക്കുമവൻ…
Verse 6
വഴികളൊന്നും മുൻപിൽ അടയുകിലെന്നല്ല, പുതുവഴി ഒരുക്കി നമുക്കായി കരുതുമവൻ… വീടൊരുക്കി വേഗം വരുമെന്ന് ചൊല്ലിയവൻ, കാന്തയെ ചേർക്കുവാൻ വന്നിടും കാന്തനവൻ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?