LyricFront

Vagdathangal thannu poyavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഗ്ദത്തങ്ങൾ തന്നു പോയവനെ വാക്കുമാറാത്തവനാം പരനേ ഇന്നലെയുമിന്നുമെന്നുമെന്നും അവിടുന്നനന്യനല്ലൊ
Verse 2
ആശ്രിത വത്സലനെ ആശീർവദിക്കേണമേ നീ ജീവിക്കുന്നതിനാൽ ഞാനിന്നും ജീവിക്കുന്നു
Verse 3
ഞാൻ നിന്നെ സൗഖ്യമാക്കുന്നവനാം ദൈവമാണെന്നരുൾ ചെയ്തവനെ സൗഖ്യവും എൻ ബലവും പരനെ നീ മാത്രമീ ഉഴിയിൽ ആശ്രിത...
Verse 4
തളള തൻ കുഞ്ഞിനെ മറന്നിടുമോ മറന്നിടിലും എന്നെ മറക്കാത്തവൻ-ഒരു തൻ ഉള്ളം കരങ്ങളിൽ വരച്ചവനായ് എന്നെന്നും പാലിക്കുന്നു ആശ്രിത...
Verse 5
ഞാൻ നിന്നെ ഒരു നാളും കൈവിടില്ല തെല്ലുമുപേക്ഷിക്കയില്ലായെന്ന് എന്നുള്ളിൽ ആശ്വാസം തന്നവനെ നീയെൻ സമാധാനമേ ആശ്രിത...
Verse 6
ഇടുക്കമായുള്ളൊരു പാതയതിൽ ഇടറി വീഴാതെയെൻ വിരുതെടുപ്പാൻ എൻ കാലടികളെ വാഗ്ദത്തമാം നിൻ വചനത്തിൽ സ്ഥിരമാക്കണേ ആശ്രിത...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?