LyricFront

Vagdathangalil vishvasthane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഗ്ദത്തങ്ങളിൽ വിശ്വസ്തനെ വാക്കുപറഞ്ഞാൽ മാറാത്തവനെ വാനം ഭൂമി മാറിപ്പോയാലും ഒരുനാളും മാറില്ല തൻ വാഗ്ദത്തം
Verse 2
വാനം ഭൂമി ഉളവായ് വാക്കുകളാൽ ആഴിയും ഊഴിയും ഉളവായി വാക്കുകളാൽ വാന ഗോളങ്ങളും സർവ്വ ചരാ ചരങ്ങളും ഉളവായി കർത്തൻ വാക്കിൻ ശക്തിയാൽ
Verse 3
പക്ഷി മൃഗാദികൾ വൃക്ഷ ലതാതികളും വാനം ഭൂമി ആഴിയും ഊഴിയതും ആരാധിക്കും കർത്തനെ വീണു വണങ്ങി നമിച്ചീടാം കർത്തൻ രൂപം ഏകിയ സൃഷ്ടികൾ നാം
Verse 4
സ്വർഗ്ഗത്തിൻ തിരു ജാതനായവനെ നമ്മൾക്കേകി രക്ഷാ നായകനായ് കാൽവറി മലമേട്ടിൽ ജീവനെ വെടിഞ്ഞു മൂന്നാം നാൾ ഉയിർത്തു രക്ഷകനായ്‌
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?