LyricFront

Vanaduther lokanthyathil kahalmuthupol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾ യേശുനാഥൻ മേഘത്തേരിൽ ലോകെവന്നീടും ഇരുളിൽ വാഴ്ചകൾ അകലുകയാം നൽമോഹനനാളതിൽ സർവ്വലോകരാജാവായ് ശ്രീയേശു വന്നീടും(2)
Verse 2
തേജോരൂപം പാപവിലയ്ക്കായ് ഏകിയല്ലോ നീ ഹീന നരർക്കായ് നിൻ തിരുരക്തം ചിന്തിയല്ലോ നീ ശോകഭാര നിഴലുകളാകെ നീങ്ങിടുമാ നാളിൽ പാരിടമാകെ വിലസിടുമേ നിൻ സ്നേഹവീചികൾ(2)
Verse 3
ഉയിർ നാഥൻ തേജസ്സിങ്കൽ വാണിടുമാ നാൾ ആനന്ദത്തിൻ ഗാനങ്ങൾ ഹാ പൊങ്ങും പാരിതിൽ നിത്യജീവൻ ഏകിടുന്ന ശോഭിത പ്രഭാതേ കേട്ടിടുമേ ദൂതർ പാടും സ്നേഹ ഗീതികൾ(2)
Verse 4
സ്വർഗ്ഗേനാമും എത്തുവതിനായ് മുൻനയിക്കുക എന്നുമേ നീ മിന്നിടുക പാരിൻ ദീപമായ് ലോകത്തിന്റെ മായകളാകെ മാഞ്ഞീടുമ്പോൾ നാഥാ മങ്ങീടാതെ നിൽക്കുകയായ് നീ സ്നേഹ താരമായ്(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?