LyricFront

Vanalokathezhunnallinaan shreeyeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി വാന ലോകത്തെഴുന്നെള്ളിനാൽ ശ്രീയേശു നാഥൻ വാന ലോകത്തെഴുന്നെള്ളിനാൻ...
Verse 2
അനുപല്ലവി വാനലോകത്തെഴുന്നെള്ളിനാ - നൊലിവുമലയിൽ നി- ന്നാനന മുയർത്തി - ശിഷ്യർ വാനിൽ നോക്കി നിന്നിടവേ – വാന
Verse 3
ചരണങ്ങൾ 1 വിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായി വന്നു മാ-ഗുരുവായ് വിളങ്ങി ചൊന്നു ശിഷ്യരോടുപദേശം - നന്മ ചെയ്തു നടന്നറിയിച്ചു സുവിശേഷം... മന്നിടത്തുള്ളോർക്കു ചോര ചിന്നി മരിച്ചു മരണം- വെന്നുയിർത്തു നാൽപ്പതാം നാ-ളിന്നിലംവിട്ടജയമായ് വാന...
Verse 4
മൽക്കിസദേക്കിന്റെ ക്രമത്തിൽ - പുരോഹിതവേ ലയ്ക്കു തന്റെ സ്വന്ത രക്തത്തെ... തൃക്കരത്തങ്ക ത്തളികയിൽ ഏന്തിയതിങ്കൽ മുക്കിയ വിരലുള്ളവനായ്... ഇക്കുല പാപ മൊക്കെയ്ക്കും തക്ക പരിഹാരം ചെയ്വാൻ സ്വർഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാ പുരോഹിതൻ വാന...
Verse 5
തന്നിൽ വിശ്വസിക്കുന്നോർക്കായി-ട്ടഴിവില്ലാത്ത മന്ദിര മൊരുക്കുവാനായി... എന്നു മവരോ ടിരിപ്പാനായ് സത്യാത്മാവേ പകർന്നവർക്കു കൊടുപ്പാനായി... ഉന്നതൻ വല ഭാഗത്തിരുന്നു – പക്ഷവാദം ചെയ്തു തന്നുടയോർക്കു മോചനം തന്നു - രക്ഷിപ്പതിനായി വാന...
Verse 6
സേനയിൽ കർത്തൻ പരിശുദ്ധൻ - എന്നു സ്വർഗ്ഗീയ സേനകൾ സ്തുതിച്ചു പാടവേ വാന മാർന്ന ശിഷ്യർ മുഖത്തേൽ തിരു കടാക്ഷം വീണു വിടർന്നു വിളങ്ങവേ... വാനവർ സാക്ഷിനിൽക്കവെ മാനവർ പാപം നീങ്ങവെ കാണികൾ കാഴ്ചയിൽ നിന്നു - വാനമേഘത്തിൽ മറഞ്ഞു വാന...
Verse 7
ഉന്നതദേവ മഹിമയും വിലയേറിയ രത്ന- കാന്തിക്കൊത്ത കതിരും... മിന്നിയ കണ്ണാടിപോലുള്ള തങ്ക വീഥിയും എന്നുമഴിയാത്ത പണിയും എന്നുമാനന്ദവുമുള്ള... പൊന്നെരുശലേമും കൊണ്ടു വന്നു മോദത്തോടു സീയോൻ നന്ദിനിയെ ചേർത്തു കൊൾവാൻ വാന...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?