LyricFront

Vanameghathil vegam vannidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാനമേഘത്തിൽ വേഗം വന്നിടും പ്രാണനാഥനെ കാണുവാൻ ഉള്ളം വെമ്പുന്നേ ആശയേറുന്നേ കാന്താ വേഗം വന്നിടണേ
Verse 2
യുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ ക്ഷാമം വ്യാധി പടർന്നിടുന്നേ ആശയില്ലാതെ പരിഭ്രാന്തരായ് ലോക ജാതികൾ കേഴുന്നേ
Verse 3
അത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു അന്ത്യനാളുകൾ അടുത്തു ആത്മനാഥനെ എതിരേൽക്കുവാൻ ആശയോടെ ഒരുങ്ങിടാം നാം
Verse 4
കർത്തൃകാഹളം കാതിൽ കേൾക്കാറായ് കർത്തനേശു വരാൻ കാലമായി കാലാകാലമായ് മരിച്ചോരെല്ലാം ക്രിസ്തുവിൽ ഉയർത്തിടാറായി
Verse 5
സത്യസഭയെ ഉണർന്നിടുക വാനമേഘേ പറന്നീടുവാൻ ആണിപ്പാടേറ്റ നാഥന്റെ കരം കണ്ണുനീരെല്ലാം തുടയ്ക്കും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?