LyricFront

Vanava naayakane varikaashrithar

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാനവ നായകനേ! വരികാശ്രിതർ മദ്ധ്യത്തിൽ വന്നു നിൻ പൊൻകരത്താൽ പൊഴിക്കാശിഷമാരിയിപ്പോൾ വന്ദനീയനാം സൽഗുരോ ! തവ പാദത്തിൽ കേണിടുന്നേ
Verse 2
ഭക്തരിൻ മറവിടമേ! പരിശുദ്ധരിൻ ആശ്രയമേ പാദത്തിലണയും പാപികൾക്കാനന്ദമോചനം നൽകുവോനെ പാർത്തലത്തിൻ ശാപം പോക്കാൻ പാപമായ് തീർന്നോനെ വാനവ
Verse 3
ദേഹിയിന്നാനന്ദമാം ഗിലെയാദിൻ നൽകുഴമ്പേ ദേഹത്തിൻ മാലിന്യരോഗമകറ്റിടും സൗഖ്യദായകനേ മേദിനിക്കുപകാരമായ് മരകുശിൽ മരിച്ചവനേ വാനവ
Verse 4
അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽ കാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണം സത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ വാനവ...
Verse 5
ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതും ഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതും വിട്ടു നിൻ വഴിയിൽ വരാനവർ കണ്ണുകൾ തുറക്കണമേ വാനവ...
Verse 6
തകർക്കണം കോട്ടകളെ വേദ വിപരീത ശാസ്ത്രങ്ങളെ നാസ്തിക്യം നവ മതം ക്യത്തിപ്പു തുടങ്ങിയ സാത്താന്യ മാർഗ്ഗങ്ങളെ വാഞ്ചയായ് ജനം സ്വീകരിപ്പാൻ സുവിശേഷ ദൂതുകളെ വാനവ...
Verse 7
ഉണർത്തണം ഊഴിയരെ ക്രിസ്ത്യ സുവിശേഷസംഘങ്ങളെ മാത്സര്യം വെടിഞ്ഞെങ്ങും യാവരും നിൻ ശുദ്ധ സുവിശേഷം ഘോഷിക്കുവാൻ അജ്ഞാനാവ്യത ഭൂവിത് ശോഭന സ്വർഗ്ഗമായ്തീർന്നിടുവാൻ വാനവ...
Verse 8
അയയ്ക്കണം ആവിയിപ്പോൾ പകർന്നൂറ്റണം മാരിയേപ്പോൽ ആനന്ദിപ്പാൻ ജനം ആശ്വസിപ്പാൻ പവിത്രാവിയിൻ ബോധനത്താൽ ശക്തമായ് സുവിശേഷത്തിൽ സഭ എണ്ണത്തിൽ പെരുകിടുവാൻ വാനവ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?