LyricFront

Vanaviravil nathhan vannethidaray

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാനവിരവിൽ നാഥൻ വന്നെത്തിടാറായ് ഉയിർപ്പിൻ കാഹളം കേട്ടിടാറായ് തിരുഹിതം നിവൃത്തിച്ചോർ പറന്നിടാറായ് ജയത്തിൻ ഘോഷങ്ങൾ മുഴങ്ങിടാറായ്
Verse 2
യേശുമഹാരാജനേ.... നിൻ രാജത്വം വന്നീടണേ പുത്തനെറുശലേം നഗരിയതിൽ എന്നും നാഥനുമായ് വസിച്ചിടുവാൻ(2)
Verse 3
അഗ്നിജ്വാല പോലുള്ള കണ്ണുകളുള്ളോൻ ഹിമസമം വെണ്മയാം മുടിയുമുള്ളോൻ വെള്ളോട്ടിൻ സമമായ കാലുകളുള്ളോൻ പെരുവെള്ളത്തിൻ ഇരച്ചിൽപോൽ ശബ്ദവുമുള്ളോൻ യേശു...
Verse 4
യെഹൂദാ ഗോത്രത്തിൻ സിംഹമായവൻ ദാവീദിൻ വേരുമായോൻ വന്നീടാറായ് ഏഴു മുദ്രയും തുറപ്പാൻ യോഗ്യനായവൻ ഏത് നിമിഷവും വാനിൽ വെളിപ്പെടുമെ യേശു...
Verse 5
ആരെയും ഭ്രമിപ്പിക്കുമാ കോപദിവസെ ആർത്തിയോടെ മരണത്തെ തേടിയെന്നാലും ശക്തമായ ബാധകളും പീഡയുമെങ്ങും ശീതോഷ്ണവാനെ വായിൽനിന്നും ഉമിണ്ണുകളയും യേശു...
Verse 6
ജയമെടുത്താൽ മറഞ്ഞിരിക്കും മന്ന ലഭിക്കും രണ്ടാം മരണത്താലവനു ദോഷം വരില്ല വെള്ളക്കല്ലിൽ പുതിയപേരും കൊത്തിക്കൊടുക്കും വെള്ളയുടുപ്പും അവനെ ധരിപ്പിച്ചിടും യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?