Verse 1വന്ദനം പൊന്നേശു നാഥാ
നിന്റെ കൃപയ്ക്കായ് എന്നുമെ
Verse 2ഇന്നുഷസ്സിൻ പ്രഭ കാൺമതിനായ്
തന്ന കൃപയോർത്തിതാ വന്ദനം വന്ദനം...
Verse 3പോയ രാവിൽ എന്നെ കാവൽ ചെയ്ത
നായകനേ നന്ദിയായ്-വന്ദനം വന്ദനം...
Verse 4ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റം
ചേർന്നു ജീവിക്കേണം ഞാൻ-വന്ദനം വന്ദനം...
Verse 5ഇന്നു നിന്റെ ആത്മശക്തിമൂലം
എന്നെ മുറ്റും കാക്കുക-വന്ദനം വന്ദനം...
Verse 6നിൻമുഖത്തിലുള്ള ദിവ്യകാന്തി
എന്മേൽ ശോഭിക്കേണമേ-വന്ദനം വന്ദനം...
Verse 7അഴിയാത്ത ജീവശക്തിയെന്നിൽ
ഒഴിയാതെ പാർക്കണം-വന്ദനം വന്ദനം...