LyricFront

Vandanam vandaname yeshunathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി വന്ദനം വന്ദനമേ യേശുനാഥാ കൈതൊഴുന്നേൻ
Verse 2
അനുപല്ലവി സ്തോത്രഗീതം പാടിടുന്നേൻ മന്നവനെ മഹിമോന്നതനെ (2) മന്നിൽ വന്ന നായകനെ (2) നിന്ദ്യമാം ക്രൂശിതിന്മേൽ തന്നുയിരെകിയ രക്ഷകനെ പൊന്നുനാഥനെ വാഴ്ത്തി വണങ്ങി വന്ദിക്കുന്നേൻ നന്ദിയോടെ (വന്ദനം...)
Verse 3
ചരണങ്ങൾ വാനസേനകളാർത്തുനിയതാം വാഴ്ത്തി വണങ്ങിടും വല്ലഭനെ വാനഭുവിന്നധിപതിയേ വാഴ്ത്തുന്നേൻ വന്ദിക്കുന്നേൻ ഉന്നതനേ തവ നന്മകളെ ഓർത്തു നന്ദിയോടെ സ്തുതി പാടി വണങ്ങിടുന്നേൻ കൃപാവാരിധിയെ (വന്ദനം...)
Verse 4
ആയിരം പതിനായിരങ്ങളിലും അതിശോഭിതസുന്ദരനെ ആമയം തീർക്കും വിഭുവേ ആലംബം നീയേ നിൻ തിരു നാമമെൻ ഗോപുരവും ബലവും ആത്മനാഥാ നീകൃപയേകണമേ പുതുശക്തിയെ നൽകണമേ (വന്ദനം...)
Verse 5
അല്ലൽ തൊല്ലകളേറിടും മരുയാത്രയിലുത്തമ സ്നേഹിതനായ് അല്ലും പകലും നീ തുണയായ് വല്ലഭാ കാത്തിടേണം നൽവഴി കാട്ടി നടത്തിടേണം ഹല്ലേലുയ്യാ പാടി മഹോന്നത സന്നിധിയിൽ വന്നെത്തുവോളം (വന്ദനം…)
Verse 6
ജാതികൾ നിൻ സ്നേഹമഹിമയിലാനന്ദമനുദിനം നുകർന്നിടട്ടെ നീതിയെങ്ങും പുലർന്നിടട്ടെ ജ്യോതിയായ് നീതിസുര്യൻ രോഗോപശാന്തിയോടുദിച്ചിടട്ടെ യേശുനാഥനെ പാടും പദങ്ങൾ വിൺ മണ്ണെങ്ങും മുഴങ്ങിടട്ടെ (വന്ദനം...)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?