LyricFront

Vandanam yeshu nathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്ദനം യേശുനാഥാ വന്ദനം ചെയ്തിടുന്നു (2) പാരിൽ വേറൊരു നാമമില്ല ആശ്വാസമേകിടുവാൻ പാരിൽ വേറൊരു നാമമില്ല ആകുലം നീക്കിടുവാൻ
Verse 2
മർത്ത്യരിൻ പാപങ്ങൾ ക്ഷമിപ്പാൻ നിത്യജീവൻ നൽകുവാൻ (2) നീയല്ലോ ഏക ദൈവം നീയല്ലാതാരുമില്ല സത്യവും മാർഗ്ഗവും ജീവനും നീയേ നീ മാത്രം യേശുനാഥാ (2) വന്ദനം...
Verse 3
മരണനിഴൽ താഴ്വരയിൽ ശരണം നിൻ ചിറകിൻ കീഴിൽ (2) ഘോരമാം കൂരിരുളിൽ പാരം വലഞ്ഞിടുമ്പോൾ ചാരത്തണഞ്ഞെൻ ഭാരം വഹിപ്പാൻ നീ മാത്രം യേശുനാഥാ (2) വന്ദനം...
Verse 4
കാൽവറി ക്രൂശിൽ സ്നേഹനിണം എനിക്കായ് നീ ചൊരിഞ്ഞൂ (2) എൻ പാപം നീ ചുമന്നു എൻ രോഗം നീ വഹിച്ചു ഈ മഹൽസ്നേഹദാനത്തിനായെന്നും സ്തോത്രം യേശുനാഥാ (2) വന്ദനം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?