LyricFront

Vandanam yeshudeva vandanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്ദനമേശു ദേവാ വന്ദനം ജീവനാഥാ വന്ദനം മന്നിടത്തിൽ വന്ന ദയാപരനേ
Verse 2
തങ്കനിണത്തിൽ പാപ പങ്കം കഴുകിയെന്റെ സങ്കടം തീർത്തവനേ നിൻകഴൽ കുമ്പിടുന്നേൻ
Verse 3
നീചനാമെൻ പേർക്കായി നിന്ദകളേറ്റ ദേവാ നിസ്തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേ
Verse 4
ക്രൂര വേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തു ഘോര മരണഭയം തീരെ തകർത്തവനേ
Verse 5
നിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കു നിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തു
Verse 6
പാപിയെത്തേടി വന്ന പാവനരൂപാ ദേവാ പാദം പണിയുമെന്നെ പാലനം ചെയ്ക നാഥാ
Verse 7
യേശു എന്നടിസ്ഥാനം : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?