LyricFront

Vanil vannu vegam namme cherthidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ കാണും നമ്മൾ പ്രാണനാഥൻ പൊന്മുഖം നേരിൽ
Verse 2
മണ്ണിലുറങ്ങും വിശുദ്ധഗണങ്ങൾ വിണ്ണിൽ ചേരും അക്ഷയരായ് കണ്ണിമെക്കും നൊടിയിടയിൽ നാം പറന്നുയരും തൻ സന്നിധിയിൽ
Verse 3
പാടു സഹിച്ചും നിന്ദ വഹിച്ചും പാരിൽ പാർക്കുന്നന്യരായ് നാം കേഴും വിനകൾ തീരും വിരവിൽ വാഴും നമ്മൾ വിൺപുരിയിൽ
Verse 4
കാന്താൻ കാണ്മാൻ കാലങ്ങളെണ്ണി കാത്തിരിക്കും പ്രിയജനമേ കാഹളത്തിൻ നാദം നമ്മൾ കാതിൽ കേൾക്കാൻ കാലമായി
Verse 5
ഉണരാം നമ്മൾ ഉത്സുകരായി ഒരുങ്ങാം നാഥൻ വരവിന്നായ് ആർത്തിയോടെ കാത്തിരിക്കാം കർത്താവു വേഗം വന്നിടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?