വൻമഴ പെയ്തു നദികൾ പൊങ്ങി
എൻ വീടിൻമേൽ കാറ്റടിച്ചു
തളർന്നുപോകാതെ കരുതലിൻ കരം നീട്ടി
നടത്തിയ വഴികൾ നീ ഓർത്താൽ
വൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ
എൻ വീടിൻമേൽ കാറ്റടിച്ചീടട്ടെ
Verse 2
നീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാം
കാണുന്നു നിൻ മുൻപിൽ വിശാലവാതിൽ
യഹോവ നിനക്കായ് കരുതിയ വഴികൾ
നീ പോലും അറിയാതിന്നും
ചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ
അടഞ്ഞവയെല്ലാം തുറന്നീടുമേ
Verse 3
ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ
എൻ നാവിലെന്നും ഉയർന്നീടുമേ
കുശവന്റെ കൈയ്യാൽ പണിതിടും നേരം
മറ്റാരും അറിഞ്ഞില്ലെന്നെ
ക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെ
നിൻ മഹത്വം ഞാൻ ദർശിക്കുവാൻ
Verse 1
vanmazha peythu nadikal pongi
en veedinmel kaattadichu
thalarnnupokathe karuthalin karam neetti
nadathiya vazhikal nee orthaal
vanmazha peyyatte nadikal pongatte
en veedinmel kattadicheedatte