LyricFront

Vannaavasikka devaathmave nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി വന്നാവസിക്ക ദേവാത്മാവേ നീ വന്നാവസിക്ക!
Verse 2
അനുപല്ലവി വന്നാവസിക്ക വേഗം - നിന്നുടെ മാ കൃപയാൽ ഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കൽ നിന്നു - വന്നാ..
Verse 3
ചരണങ്ങൾ 1 കർത്താവിൻ ഭൃത്യർ പെന്തി-ക്കോസ്തപ്പെരുനാളിങ്കൽ ഒത്തങ്ങൊരുമയോടെ - പ്രാർത്ഥിച്ചിരിക്കുന്നേരം ഏറ്റവും ശക്തിയുള്ള കാറ്റോട്ടം പോലവർ മേൽ എത്തി ആവസിച്ചപോ-ലീദ്ദാസരിലുമിന്നു വന്നാ...
Verse 4
കർത്താവരുളി ചെയ്ത - വാർത്തകളെല്ലാമവർ- ക്കുൾക്കാമ്പിങ്കലോർമ്മ വരുത്തിക്കൊടുത്തു നല്ല ശക്തിയോടേശുവെ പ്രസിദ്ധപ്പെടുത്തുവാനായ്‌ അഗ്നിനാവാലവർ മേ-ലന്നു വന്ന പോലിന്നു വന്നാ...
Verse 5
അന്നാളിൽ മൂവായിര - മാത്മാക്കളിന്മേൽ ശക്തി ഒന്നായ്‌ ജ്വലിപ്പിച്ചേശു - തൻ നാമത്തിങ്കൽ ചേർത്തു പിന്നെയങ്ങയ്യായിര - ത്തിന്മേലുമൊരു നാളിൽ ഒന്നായ്‌ പ്രകാശിച്ച പോ-ലിന്നീയടിയാർ മേലും വന്നാ...
Verse 6
അക്കാലം തൊട്ടു ദിവ്യ - ശക്തിയാൽ തിരുസഭ ഉൾക്കാമ്പിൽ ഭക്തിയായ്‌ പാ-ലിക്കപ്പെടുന്നതുപോ- ലിക്കാലത്തിലും നിന്റെ - പ്രത്യേക ദീപ്തിമൂലം ഇക്കൂട്ടത്തെയും പാലി - ച്ചീടുവാനായ്ക്കൊണ്ടിപ്പോൾ വന്നാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?