LyricFront

Vannidenam yeshu nathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്നിടേണം യേശുനാഥാ ഇന്നീയോഗ മദ്ധ്യേ നീ തന്നരുൾക നിൻ വരങ്ങൾ നിൻ സ്തുതി കൊണ്ടാടുവാൻ
Verse 2
മന്നിടത്തിൽ വന്ന നാഥാ പൊന്നു തിരുമേനിയേ നന്ദിയോടിതാ നിൻ ദാസർ വന്നുകൂടുന്നേ മുമ്പിൽ
Verse 3
താതനേ കൃപാനിധേ ശ്രീയേശുനാമം മൂലമേ തന്നീടേണം ആത്മദാനം പ്രാർത്ഥന ചെയ്തിടുവാൻ
Verse 4
വേദവാക്യങ്ങളെയിന്നു മോദമോടുൾക്കൊള്ളുവാൻ താതനേ തുറക്കയെങ്ങ- ളുള്ളത്തെ തൃക്കൈകളാൽ
Verse 5
പാപമൊക്കെയേറ്റു ചൊന്നു മോചനം ലഭിച്ചീടാൻ പാപബോധ മേകിയിന്ന- നുഗ്രഹിക്ക ദൈവമേ
Verse 6
ഇന്നു നിൻ തിരുവചനം ഷോഘിക്കും നിൻ ദാസനും നിന്നനുഗ്രഹിക്ക നിറവിൻ ശക്തിയെ നല്കീടണം.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?