LyricFront

Vannidum yeshu vannidum vegam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്നിടും യേശു വന്നിടും വേഗം മന്നിതിൽ വന്നിടുമേ വല്ലഭനേശു ഉന്നത നാഥൻ വന്നിടും മേഘമതിൽ
Verse 2
മന്നവൻ വരുമേ പ്രതിഫലം തരുമേ നിശ്ചയമായ് വരുമേ മണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ വന്നിടും...
Verse 3
ലോകം മുഴുവൻ ഭരണം നടത്താൻ ശോകമകറ്റിടുവാൻ യൂദയിൻ സിംഹം രാജാധിരാജൻ മേദിനിതന്നിൽ വന്നിടുമേ വന്നിടും...
Verse 4
സർവ്വസൃഷ്ടിയുമൊന്നായിന്നു കാത്തു ഞരങ്ങീടുന്നു ശാപമകറ്റാനാന്ദമെകാൻ ശാലേം രാജൻ വന്നീടുമേ വന്നിടും...
Verse 5
പശിദാഹമെല്ലാം പറന്നകന്നീടും തൻ ശുദ്ധഭരണമതിൽ പാരിതിലെങ്ങും പരമാനന്ദം നിറയും നാൾകൾ വന്നിടുമേ വന്നിടും...
Verse 6
വരണം യേശുരാജൻ വരണം സൽഭരണം വരണം വന്നേ തോരൂ ഭക്തരിൻ കണ്ണീരന്നേ തീരൂ വേദനകൾ വന്നിടും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?