LyricFront

Varaname parishuddhaathmane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരണമെ പരിശുദ്ധാത്മനേ- നിറയ്ക്കണേ ആത്മജീവനാലെന്നെ
Verse 2
എന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻ വന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ വരണമെ…
Verse 3
നിരനിരന്നു പൊരുതുവാൻ - ദുരിതമഖിലമേല്ക്കുവാൻ വരങ്ങളാലെ പരമനാഥാ - തവജനങ്ങളുണരുവാൻ വരണമെ…
Verse 4
എന്റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻ ഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ വരണമെ…
Verse 5
കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വര നഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം വരണമെ…
Verse 6
മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾ സകലവും ത്യജിച്ചു തന്റെ കാന്തയങ്ങുണരുവാൻ വരണമെ…
Verse 7
വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻ തരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും വരണമെ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?