LyricFront

Varika paraaparane ie yogathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരിക പരാപരനേ ഈ യോഗത്തിൽ ചൊരിക കൃപാവരങ്ങൾ തരണം നിൻ സാന്നിദ്ധ്യമീ ജനം തിരുമുഖം ദർശിച്ചാനന്ദിപ്പാൻ
Verse 2
കരുണകൾക്കുടയവനേ നിൻ നാമത്തെ നിരന്തരം ഭജിച്ചിടുവാൻ അകമതിലഘമഖിലം അകറ്റി നീ തികയ്ക്കുക വിശുദ്ധിയുള്ളിൽ
Verse 3
തവസവിധത്തിൽ കഴിയും ഒരു ദിനം ശതം ദിനങ്ങളിലധികം ഹൃദയത്തിലനുനിമിഷം സന്തോഷവും അതുല്യഭാഗ്യമാം നിറവും
Verse 4
വചനത്തിന്നരികിൽ ഞങ്ങൾ- ഹൃദംഗത്തെ വണങ്ങി നിൻ സ്വരം ഗ്രഹിപ്പാൻ പരിശുദ്ധാത്മാവിൻ നിറവിൽ നിൻ ദാസരെ വചനത്താൽ നിറയ്ക്കണമെ
Verse 5
അവനിയിലഭയമതായ് ഒരേ ഇടം പരനുടെ തിരുസവിധം അനവദ്യമനശ്വരമാം വാസസ്ഥലം അവനൊരുക്കുന്നു നമുക്കായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?