LyricFront

Varika suradhipa parama para

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരിക സുരാധിപ പരമ പരാ-നിൻ കരുണാസനം വഴിയായ് സഭയിൽ ഒരുമനസ്സോടു നിൻ തിരുഭവനെ പരിചൊടടിയർ വരുന്നതുകാൺ-വരി
Verse 2
ഭക്തിയോടടിയർ നിൻ തൃപ്പാദത്തിൽ പ്രാർത്ഥന ചെയ്തു വരം ലഭിപ്പാൻ നിത്യവും നിൻ പരിശുദ്ധാത്മാ ശക്തിതരുന്നരുളാൻ ഭജിച്ചീടുമ്പോൾ വരി
Verse 3
തിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ് ഇരുവരോ മൂവരോ വരുന്നീടത്തിൽ കരുണയോടെ എഴുന്നരുളുമെന്നു തിരുവാചാ അരുളിയ പരമസുതാ വരി
Verse 4
വന്നടിയാരുടെ കന്മഷവും തിന്മയശേഷവും ദുർമ്മനസും ഒന്നൊടശേഷവും നീക്കീടേണം എന്നും-മോക്ഷെ അടിയർ നില്പാൻ വരി
Verse 5
ദൂതരുടെ സ്തുതിയിൽ വസിക്കും നീതിസ്വരൂപനാം യഹോവയ്ക്കും ഭൂതലരക്ഷക മശിഹായ്ക്കും പരിശുദ്ധാത്മാവിനും സ്തോത്രം വരി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?