LyricFront

Varum pranapriyan viravil thante

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരും പ്രാണപ്രിയൻ വിരവിൽ തന്റെ കാന്തയെ ചേർത്തിടുവാൻ തന്റെ രക്തത്താൽ വീണ്ടെടുത്ത പ്രിയയെ തൻകൂടെന്നെന്നും വാണിടുവാൻ
Verse 2
ലോകരാഷ്ട്രങ്ങളാകവേയിളകും അതിൻശക്തിയോ ബലഹീനമാകും കർത്തൻ വരവിനെ കാത്തിടും ശുദ്ധരോ അവർ പുതുക്കിടും ശക്തിയെ ദിനവും
Verse 3
കഷ്ടം നിന്ദകളേറി വരികിലും കഷ്ടം സഹിച്ചവൻ കൂടെയുണ്ടെന്നും തിരുസാന്നിദ്ധ്യം ആനന്ദം നൽകും തിരുക്കരങ്ങളാൽ താങ്ങി നടത്തും
Verse 4
മണവാളൻ തൻവരവു സമീപം ഉണർന്നിടുക നാം അതിവേഗം തെളിയിച്ചിടുക നമ്മൾ ദീപം അന്നു ചേർന്നിടും നാം തൻസമീപം
Verse 5
വാട്ടം മാലിന്യം ലേശമില്ലാത്ത സ്വർഗ്ഗനാടതിൽ വാണിടും മോദാൽ തേജസ്സോടെ നാം യേശുവിൻകൂടെ വാഴും ശോഭാപരിപൂർണ്ണരായി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?