LyricFront

Varumennura cheythavan orunaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുമെന്നുര ചെയ്തവൻ ഒരുനാൾ വരുമേ വാനിൽ തൻ വൃതരെ ചേർക്കാനായ് നാം അറിയാത്തൊരു നാളിൽ (2) ക്ഷണികം ഈ ദുഃഖമതെല്ലാം അന്നാളിൽ മാറും ആ സ്നേഹത്തീരമതിൽ നാം ആനന്ദിച്ചീടും (2)
Verse 2
ആ നാളതോർത്തു പാടാം ഹല്ലേലൂയാ ആ നല്ല നാഥനെ വാഴ്ത്താം ഹല്ലേലൂയാ.. (2) (വരുമെന്നുര)
Verse 3
ബുദ്ധിയുള്ള കന്യകയെപ്പോൽ വിളക്കെടുത്തീടാം.. ആത്മാവിൻ എണ്ണ നിറച്ചങ്ങൊരുങ്ങിടാം ...(2) പ്രാർത്ഥനയാൽ ഉണർന്നിടാം കാഹളധ്വനി കേട്ടിടാം (2) കാന്തന്റെ വിരുന്നിലൊന്നായ് ആനന്ദിച്ചീടാം (2)
Verse 4
കറയില്ലാ വെണ്മവസ്ത്രം മീതെ ധരിച്ചീടാം വചനത്താൽ ഉള്ളം ശുദ്ധീകരിച്ചിടാം (2) സ്വർഗ്ഗീയ നാടതിൽ അനന്തമാം നാളതിൽ (2) തൻപ്രിയ കാന്തയായങ്ങാനന്ദിച്ചീടാം (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?