LyricFront

Varumo sodaraare varumo soadarare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുമോ സോദരാരേ-വരുമോ സാദരരേ- ഭാരതഭൂമിയെ യേശുവിന്നായി നേടുവാൻ വരുമോ ഭാരതം നേടുവാൻ വരുമോ നീ
Verse 2
ആത്മവിശപ്പാൽ പീഡിതരാകും ജനകോടികളത്രെ എത്രയോ ജനകോടികളത്രെ അണിയണിയായി കാത്തു നില്പൂ നവസുവിശേഷത്തിനായ് നില്പൂ നവസുവിശേഷത്തിനായ്-ഹല്ലേലുയ്യാ(5) വരുമോ…
Verse 3
നവയുഗ പ്രാരംഭത്തിൽ കാഹളം കേൾക്കുന്നില്ലെ നിങ്ങൾ കാഹളം കേൾക്കുന്നില്ലെ നിങ്ങൾ അലസത വിട്ടിട്ടെഴുന്നേറ്റിടുവിൻ പോകാം ദൈവിക ജനമെ നമുക്കു പോകാം ദൈവിക ജനമെ-ഹല്ലേലുയ്യാ(5) വരുമോ…
Verse 4
കൃപാവരത്താൽ നിറയാം നമ്മൾക്കനുദിനം സോദരരേ നമ്മൾക്കനുദിനം സോദരരേ സൃഷ്ടി ചരാചരം കാത്തിരിപ്പൂ-തേജസ്സിൻ പൂർത്തിക്കായ് താവക തേജസ്സിൻ പൂർത്തിക്കായ്-ഹല്ലേലുയ്യാ(5) വരുമോ…
Verse 5
കർമ്മോത്സുകരായ് മഹത്വരാജ്യപ്രയോക്തകരാകും ജനമേ രാജ്യ പ്രയോക്തകരാകും ജനമേ വിശ്വാസം പ്രത്യാശയിലൂടെ പകർന്നു കൊടുക്കാം നമ്മൾ സ്നേഹം പകർന്നു കൊടുക്കാം നമ്മൾ-ഹല്ലേലുയ്യാ(5) വരുമോ..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?