LyricFront

Varumoru naal priyaneshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുമൊരു നാൾ പ്രിയനേശു വാനിടത്തിൽ നമ്മെ ചേർപ്പാൻ
Verse 2
ഇഹത്തിലെ ദുരിതങ്ങളഖിലവുമൊഴിപ്പാൻ പരത്തിൽ നൽഗേഹം നമുക്കായൊരുക്കി കാലമാസന്നമാകുമ്പോൾ കാഹളനാദത്തോടും വൻ ദൂതവൃന്ദത്തോടും വരും താൻ സ്വർഗ്ഗനാട്ടിൽ നമ്മെ ചേർക്കുവാൻ
Verse 3
തകർന്നതാം മതിലുകൾ പണിയാം നാം വിരവിൽ ഉണങ്ങിയ അസ്ഥികൾ പുതുയിർ ധരിച്ച് ഇരുൾനിര തുത്തിടാൻ വചനത്തിൻ വാളേന്തി വിരുതോടെ പൊരുതീടാം നാം അവൻ വേഗം വരുവതിനായ്
Verse 4
തിരുഹിതം തിരിച്ചറിഞ്ഞനുദിനം വളരാൻ തിരുവചനാമൃതം ഭുജിക്ക നാം ദിനവും സമൃദ്ധിയാം ജീവനിൽ അനുദിനം വസിച്ചു നൽ ഫലമാർന്നു വിളങ്ങീടാം നാം-നല്ല ദാസരായവൻ ഗണിപ്പാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?