LyricFront

Varunnithaa nathhan vazhuvan bhumau

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ നിരന്ന തൻ പരിവാര പദവികളോടെ
Verse 2
നരന്നു വാഴ്വാൻ ഭൂമി യൊരുക്കിനാനാദിയിൽ നരനുടെ മരണത്താൽ നടന്നില്ലതെന്നാൽ വരുന്നിതാ...
Verse 3
നരസുതനായവൻ മരിച്ചുയിർത്താകയാൽ ഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം വരുന്നിതാ...
Verse 4
പിതൃഭരണാസനമവന്നു ദേവൻ നൽകു- മധിപനാമവനെന്നു പ്രവചനമുണ്ട് വരുന്നിതാ...
Verse 5
ജരിച്ച ഭരണങ്ങൾ മറിച്ചു നീക്കിത്തന്റെ വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ വരുന്നിതാ...
Verse 6
കഠിന നിയമങ്ങൾ തടവു ചെയ്തെങ്ങും തൻ കുടിലത വിട്ടു ധർമ്മം നടത്തുവതിന്നായ് വരുന്നിതാ...
Verse 7
തന്നുടെ പേർക്കായി മന്നിലലിഞ്ഞ തൻ നിന്ദിത ജനങ്ങൾ നിലവിളി നീക്കാൻ വരുന്നിതാ...
Verse 8
തിരു ജനങ്ങൾക്കേറ്റം ദുരിതമിയറ്റിയോ രരികുലങ്ങൾക്കു തക്ക പ്രതികാരം ചെയ് വാൻ വരുന്നിതാ...
Verse 9
പരമപിതാവിന്റെ തിരുഹിതമൊത്തു ഭൂ- യെരുശലേം പുരി രാജ നഗരമാക്കീടാൻ വരുന്നിതാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?