LyricFront

Varunnu parameshan ipparil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുന്നു പരമേശൻ ഇപ്പാരിൻ ഭരണം ഭരമേൽപ്പാൻ വരവിന്നായ് തൻ വചനം പോൽ നീ ഒരുങ്ങീടുന്നുണ്ടോ?
Verse 2
മുഴങ്ങും കാഹളധ്വനിയും പരിചിൽ പതിനായിരമാം ദൂതന്മാരും ആയിരമായിരം വിശുദ്ധന്മാരും ആയിട്ടായിരമാണ്ടു വാണീടാൻ
Verse 3
മുടന്തൻ മാനിനെപ്പോലങ്ങു ചാടും ഊമന്മാരും ഉല്ലസിച്ചാർക്കും കുരുടന്മാരുടെ കണ്ണു തുറക്കും ഒഴിയും മാനുഷശാപമശേഷം
Verse 4
സിംഹം കാളപോൽ പുല്ലു തിന്നീടും പുള്ളിപ്പുലിയും ഗോസമമാകും സർപ്പത്തിൻ പൊത്തിൽ കളിച്ചീടും ചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ
Verse 5
വഴിപോക്കർ വെറും ഭോഷന്മാർ പോലും വഴിതെറ്റാതെ നടന്നിടുമന്ന് ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരു മൊഴിയും പിന്നിൽ കേൾക്കാമെന്ന
Verse 6
വരുമോരോവിധ പരിശോധനയിൽ സ്ഥിരമായ് വിജയം പ്രാപിച്ചവരെ പരനേശുവിൻ തിരു സിംഹാസനത്തിൽ ഒരുമിച്ചങ്ങിരുത്തീടുവാനായി
Verse 7
സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യം സ്നേഹത്തിൻ സ്വരൂപനാമേശു മോദത്താൽ നിറഞ്ഞോരു വിശുദ്ധർ ക്കായിട്ടായിരമാണ്ടു നൽകിടാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?