LyricFront

Varuvin naam yahovaykku paaduka ps95

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
(സങ്കീർത്തനം 95) വരുവിൻ നാം യഹോവയ്ക്കു പാടുക രക്ഷതരുന്ന ജീവപാറയ്ക്കാർത്തിടുക! തിരുമുമ്പിൽ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ- വരും സങ്കീർത്തനങ്ങളോടൊരുമിച്ചാർത്തു ഘോഷിക്ക
Verse 2
യഹോവയായവൻ മഹാ ദൈവം-അവൻ സകല ദേവകൾക്കും മേൽ രാജൻ! മഹിയിൻ താണിടങ്ങളവന്റെ കൈയ്യിൽ മഹിധരോന്നതങ്ങളും തന്റെ മഹോദധിയുമവന്റെ വകയാകുന്നു, താനതു പടച്ചിതു കരയേയും മഹാൻ കൈകൾ മനഞ്ഞിതു വരുവിൻ...
Verse 3
വരുവിൻ നാം തൊഴുതു വന്ദിക്കുക-ദേവ തിരുമുൻ ചെന്നു നാം മുട്ടുകുത്തുക! പരൻ നമ്മെ പടച്ചവനാകയാൽ തന്നെ പരൻ നമ്മുടെ ദേവൻ ആകുന്നു! കരുത്തൻ മേച്ചിലിൻ ജനം കരത്തിന്നാടുകൾ നാം തൻ സ്വരത്തെ നിങ്ങളിന്നു സ്വരത്തോടിന്നു കേൾക്കുവിൻ വരുവിൻ...
Verse 4
പൊരുൾ വിവാദമാം മെറീബായിലും - അർത്ഥം പരീക്ഷയാകുന്ന മസ്സാനാളിലേ മരുഭൂവിങ്കലുമെന്ന പോലവെ - നിങ്ങൾ കഠിനമാക്കരുതുള്ളമെന്നെന്റെ കരത്തിൻ വൻപ്രവർത്തികൾ മരിച്ച നിങ്ങളിന്നഛർ ദർശിച്ചാറെയുമെന്ന പരീക്ഷിച്ചങ്ങു ശോധിച്ചു വരുവിൻ...
Verse 5
എനിക്കു നാല്പതാണ്ടാവംശത്തോടു രസം ജനിച്ചില്ലായവരുള്ളിൽ തെറ്റുന്ന ജനവുമെൻ വഴിയറിയാത്തോരു - മെന്നു- മൊഴിഞ്ഞെൻ സ്വസ്ഥതയിങ്കലാവർ അണഞ്ഞുൾ പുകയില്ലെന്നു-ചിനത്തോടാണയിട്ടു ഞാൻ ദിനമെന്നും ത്രിയേകനെ വണങ്ങി വാഴ്ത്തിടാമാമ്മേൻ വരുവിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?