LyricFront

Varuvin yeshuvinnarikil ethra nallavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവിൻ യേശുവിന്നരികിൽ എത്ര നല്ലവൻ താൻ രുചിച്ചറികിൽ വരുവിൻ കൃപകൾ പൊഴിയും കുരിശിന്നരികിൽ
Verse 2
കൃപമേൽ കൃപയാർന്നിടുവാൻ നമ്മൾ പരമപാദം ചേർന്നിടുവാൻ ധരയിൽ നടന്ന തൻ ചരണം നിങ്ങൾക്കരുളും ശാശ്വതശരണം അല്ലും പകലും മുൻപിൽ നിൽപ്പവൻ തുണയായ്
Verse 3
പരിശോധനകൾ വരികിൽ മനം പതറാതാശ്രയിച്ചീടുകിൽ ബലഹീനതയിൽ കവിയും കൃപ മതിയെന്നാശ്രയിച്ചീടുകിൽ വിരവിൽ വിനകൾ തീരും സകലവും ശുഭമായ്
Verse 4
സ്നേഹിതരേവരും വെടിഞ്ഞാൽ അതു യേശുവിനോടു നീ പറഞ്ഞാൽ സ്നേഹിതരില്ലാ കുരിശിൽ പെട്ട പാടുകളെഴും തൻ കരത്താൽ നന്നായ് നടത്തും വീട്ടിൽ ചേരുംവരെയും
Verse 5
ഒരുനാൾ നശ്വരലോകം വിട്ടുപിരിയും നാമതിവേഗം അങ്ങേക്കരയിൽ നിന്നും നാം നേടിയതെന്തെന്നറിയും ലോകം വെറുത്തോർ വില നാമന്നാളറിയും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?