LyricFront

Vathilil ninnavan muttunnitha swarggeya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാതിലിൽ നിന്നവൻ മുട്ടുന്നിതാ സ്വർഗ്ഗീയ വിളി കേൾക്കൂ നിന്നോടു സ്നേഹത്തിൻ ബന്ധം പുലർത്താൻ ഹൃത്തിടെ വാതിൽ തുറക്കൂ
Verse 2
മരിച്ചവർ തന്നെ അറിയുന്നില്ല അറിഞ്ഞവർ തന്നെ മറക്കുകില്ല മരണവും ജീവനും അവൻ കൈയിലെ തിരഞ്ഞെടുക്കൂ അവൻ ജീവനെയും
Verse 3
കാണാതെ പോയോരാടിനെപ്പോൽ പാപത്തിന്നാഴത്തിൽ വീണ നിന്നെ ബലമുള്ള കരംകൊണ്ടുവീണ്ടെടുപ്പാൻ കാന്തനാം യേശുവിൻ വിളി കേൾക്കൂ
Verse 4
കണ്ണുനീർ താഴ്വരയല്ലോ ഇത് കാണുന്നതൊക്കെയും മായയല്ലോ മാഞ്ഞിടാരാജ്യം നിനക്കായവൻ മാറിടാതേശു ഒരുക്കിടുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?