വാത്സല്യത്തിൻ പ്രാതലുമായി
കരയിൽ കാത്തു നിന്നവനേ
കടലോളമുള്ള നിൻ കാരുണ്യത്താലെന്നെ
തിരികെ ചേർത്തുവോ നീ!
Verse 2
അന്നു നിൻ വിളികേട്ടു
എല്ലാം ഉപേക്ഷിച്ചു
നിന്റെ പിന്നാലെ വന്നു ഞാൻ
നിൻ വഴി തേടി വന്നു
ഇന്നു ഞാൻ എല്ലാം മറന്നുപോയല്ലോ
എന്നിട്ടും എന്നെ മറന്നില്ല നീ വാത്സല്യത്തിൻ…
Verse 3
എന്റെ പിന്മാറ്റങ്ങളിൽ
എന്നെ സ്നേഹിക്കും
നന്മ നിറഞ്ഞവനേ
നന്മ ചൊരിഞ്ഞവനേ
എല്ലാം അറിഞ്ഞും എല്ലാം ക്ഷമിച്ചും
എന്നേയും കാത്തു നീ നിന്നതല്ലേ വാത്സല്യത്തിൻ…