LyricFront

Vayal vilayunna kazcha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വയലുവിളയണകാഴ്ച കണ്ടെൻ കണ്ണു കുളിരുമ്പോൾ ഞാൻ വചനമോർക്കുന്നു ദൈവ വചനമോർക്കുന്നു(2)
Verse 2
കൊയ്ത്തിന്റെ നാൾകളെങ്കിൽ വയലു നിറയുന്നു സ്വർണ്ണ കതിരു കായ്ക്കുന്നു വെയിലും മഴയും ഏറ്റു കതിരു വാടുന്നു വലിയ വയലു പാടുന്നു
Verse 3
സുവിശേഷ വേലചെയ്യാൻ വാ... നല്ല യജമാന്റെ സേവ ചെയ്യാൻ വാ... സ്ഥാനമാനകൂടു വിട്ടു വാ... നല്ല ശിഷ്യനായി ക്രൂശുമേന്തി വാ...
Verse 4
ദൈവരാജ്യം കടുകുമണി പോലെ നിധി ഒളിപ്പിച്ച... വയലു പോലെ ആരും കൊതിക്കുന്ന മുത്തുപോലെ കാത്തു നിൽക്കുന്ന മണവാട്ടി പോലെ
Verse 5
സമയമില്ല എന്നു ചൊല്ലി മറുതലിക്കല്ലേ നീയും അലസനാവല്ലേ കള്ളനെപ്പോൽ കൊള്ള നേടാൻ നാഥൻ വന്നിടുമേ നിന്റെ കണക്കു തീർത്തിടുമേ
Verse 6
സുവിശേഷ വേലചെയ്യാൻ വാ... നല്ല യജമാന്റെ സേവ ചെയ്യാൻ വാ... സ്ഥാനമാനകൂടു വിട്ടു വാ... നല്ല ശിഷ്യനായി ക്രൂശുമേന്തി വാ...
Verse 7
കൊയ്ത്തിനായ് വയലേറെ ഉണ്ടെങ്കിലും തോഴാ വേലക്കരോ ചുരുക്കം തോളോടു തോൾ ചേർന്നു പോകാം നാം ഒരുമിച്ച് യജമാനൻ വരുവാൻ കാലമായി നല്ല യജമാനനൻ വരുവാൻ കാലമായി
Verse 8
ഹേ.. ഝടു ഝടു ഝടു ഝടു ഝടു ഝടു ഉയരും കാഹളനാദം കേട്ടില്ലേ കേട്ടില്ലേ കേട്ടില്ലേ കേട്ടില്ലേ കേൾക്കുന്നില്ലേ തക തക തകധിമി തക തക കൊയ്ത്തിൻ ആർപ്പുനാദം കേട്ടില്ലേ കേട്ടില്ലേ കേട്ടില്ലേ കേട്ടില്ലേ കേൾക്കുന്നില്ലേ
Verse 9
കൊയ്ത്തിന്റെ നാഥൻ വന്നെ കതിരുകളെല്ലാം മാറിൽ ചേർത്തേ വേഗത്തിൽ ഹാ ഹാ വേഗത്തിൽ ആനന്ദ കണ്ണീർ വീഴ്ത്തും ഭക്തന്മാർ നൃത്തത്തോടെ പാടുന്നേ ജയഘോഷം പാടുന്നേ
Verse 10
കണ്ണീരില്ലാ മുറവിളിയില്ലാ ദുഃഖമില്ലാ നിത്യതയിൽ ദൂതന്മാരും മൂപ്പന്മാരും ചേർന്നു പാടും നിത്യതയിൽ(2)
Verse 11
അന്നാളിൽ തള്ളപ്പെട്ട് നെഞ്ചം കീറി കണ്ണീർ വാർത്താൽ കാര്യമില്ലാ സോദരാ അനുതാപമോടെ നീ പാപത്തിൻ വഴി മാറ്റി യേശുവിനെ നേടുക ഇപ്പോൾ യേശുവിനെ നേടുക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?