LyricFront

Vazhtheduka sthuthichartheduka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക അവന്റെ നാമം ഉയർത്തീടുക
Verse 2
പച്ചപ്പുൽമേടുകളിൽ ദിനവും പാലിപ്പതോർത്താൽ എങ്ങനെ നാം പാലകനേശുവേ മറന്നിരിക്കും തൻ ദയ ഒന്നായ് ഘോഷിച്ചിടാം
Verse 3
ഈശാനമൂലൻ അടിച്ചുയർന്നു പടകു തകർന്നെന്നു തോന്നിയപ്പോൾ നൊടിയിൽ ജയം തന്ന രക്ഷകന്റെ പാലനം ഓർത്തു നാം സ്തുതിച്ചീടുക
Verse 4
ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ ഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേ കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്റെ സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക
Verse 5
കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾ അപ്പുറം കടന്നിടാൻ പഴുതില്ലാതെ അകത്തും പുറത്തും പീഢനം വന്നപ്പോൾ രക്ഷിച്ച നാഥനേ സ്തുതിച്ചീടുക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?