LyricFront

Vazhthi pukazhthum enneshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തി പുകഴ്ത്തും എന്നേശു നാഥനെ വീണു നമസ്കരിച്ചടിയൻ നിത്യജീവൻ തന്നു ദൈവപുത്രനാക്കിത്തീർത്ത സ്നേഹമോർത്തു ഞാൻ
Verse 2
ജീവനാഥനേശുവെ എൻജീവകാലം വാഴ്ത്തും ഞാൻ ഹല്ലേലുയ്യ ഗീതം എന്നും പാടി സ്തുതിച്ചിടും ഞാൻ
Verse 3
പാപം നിറഞ്ഞുള്ളതാകും പാതയിൽ ഞാനലഞ്ഞുലഞ്ഞു പോകവേ തേടിവന്നുവന്നെ നേടി ജീവമാർഗ്ഗേ ചേർത്ത നല്ലിടയൻ താൻ
Verse 4
ചത്ത നായ് സമമായൊരെന്നെയും രക്തം ചിന്തി വീണ്ടെടുത്തതാൽ ചിത്തം നന്ദിയാൽ നിറഞ്ഞു തൃപ്പാദത്തിൽ വീണു മുത്തം ചെയ്യും ഞാൻ
Verse 5
നിത്യശിക്ഷാവിധി നീങ്ങി പൂർണ്ണമാം പ്രത്യാശയിലായെൻ ജീവിതം ക്രിസ്തു നായകിനിലായ നാൾ മുതൽ ഹാ എത്ര ധന്യനായി ഞാൻ
Verse 6
ഇന്നു പാരിൽ പരദേശിയായി ഞാൻ പാർക്കുമെൻ രക്ഷകൻ സാക്ഷിയായി അന്നു ദിവ്യാനന്ദം പൂണ്ടു പ്രിയനൊത്തു വിണ്ണി ലെന്നും വാഴും ഞാൻ
Verse 7
പാടിപുകഴ്ത്തിടാം: എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?