LyricFront

Vazhthi vazhthi varnnikkume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ നന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെ ഈ മരുവിലെന്റെ നാളെല്ലാം
Verse 2
സീയോൻ പാതയിൽ എന്റെ യാത്രയോ കാഴ്ചയാലല്ല വിശ്വാസത്താലത്രേ വീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻ തൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ വാഴ്ത്തി...
Verse 3
ആത്മനാഥനെ പകച്ച ലോകമെ നിന്റെ പ്രീതി ഞാൻ തേടുകില്ലൊട്ടും നാഥനു മുൾമുടി ഏകിയ ലോകമെ നിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു വാഴ്ത്തി...
Verse 4
സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽ സകല ഭാരവും വെടിഞ്ഞോടിടുന്നു വിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽ ജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ വാഴ്ത്തി...
Verse 5
മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽ ചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേ ഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേ തന്നിടുന്നേഴയെന്നെ നിത്യം നിൻസേവചെയ്വാൻ വാഴ്ത്തി...
Verse 6
സീയോൻ മലയിൽ കുഞ്ഞാടിനോടൊത്തു നിൽക്കും കാലമിങ്ങാസന്നമാകയാൽ വിശ്വാസം കാത്തു ഞാൻ ഓട്ടം തികച്ചിടും നീതിയിൻ മുടി എനിക്കു സ്വന്തമേ വാഴ്ത്തി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?