LyricFront

Vazhthi vazhthi vazhthi sthuthikkam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം വാനവനേശുവെ വാഴ്ത്തി സ്തുതിക്കാം വന്നീടുമേ വേഗം വാനതിൽ തന്റെ ശുദ്ധരെ ചേർക്കാൻ കാലമടുത്തേ
Verse 2
കുതിര രഥങ്ങളിലാശ്രയിച്ചോരെല്ലാം കുനിഞ്ഞു വീണപ്പോൾ തൻജനം നിന്നു പുഷ്ടിയുള്ള ജനം രക്ഷിച്ചാരാധിക്കും പുത്തനെരുശലേം ഗീതങ്ങൾ പാടും
Verse 3
അകലെ മനുഷ്യൻ ബലപ്പെട്ടിടുന്നതാം ആത്മാവിന്നാരാധന അർപ്പിക്കാം പ്രിയരെ അരികെ ചേർത്തവനാശ്വസിപ്പിക്കും അഴന്നീടേണ്ടവർ അത്താണിയത്രേ
Verse 4
ഉച്ചത്തിൽ വാഴ്ത്തിയനേരത്ത് വൻമതിൽ ഉലഞ്ഞുതഴെപ്പതിച്ചല്ലോ യരിഹോ സ്തുതികളിന്മേലധിവസിച്ചിടുന്നോനെ സ്തുതിച്ചു വാഴ്ത്തി പുകഴ്ത്താം സോദരരേ
Verse 5
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന് പരമോന്നതങ്ങളിൽ വാഴ്ത്തിടുന്നോനെ പരമപിതാവിനെ വാഴ്ത്തി സ്തുതിക്കാം പരിചോടവിടുത്തെ ഗാനങ്ങൾ പാടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?