LyricFront

Vazhthidum njaan ente rakshakane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയിന്നും സ്തോത്രം ചെയ്യും തന്റെ വൻ കൃപയ്ക്കായ്
Verse 2
ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീ ആഴ്ച മുഴുവനും കാത്തതിനാൽ
Verse 3
വീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നു കാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽ
Verse 4
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം നിന്നെ ആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽ
Verse 5
ഇമ്പമോടിന്നിതാ നിൻ മക്കളൊന്നിച്ചു തുമ്പമെന്യേ നിന്നെ കുമ്പിടുന്നു
Verse 6
ശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ് വാനെന്നെ പാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾ
Verse 7
താഴ്ചയിൽനിന്നും പുകഴ്ച വരുത്തിയ വാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾ
Verse 8
നാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ- ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?