LyricFront

Vazhthidum njaaneshuve varnnikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെ താഴ്ചയിലിറങ്ങിയെന്നെ വീണ്ടെടുത്ത നാമത്തെ ഓർക്കുവാനശേഷവും യോഗ്യനല്ലെന്നാകിലും പാർത്തലത്തിലേഴയെ ഓർത്ത ദിവ്യ സ്നേഹമേ
Verse 2
പാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെ ആഴമതിന്നുയരവും നീളമതിൻ വീതിയും
Verse 3
എന്റെ സർവ്വ വല്ലഭൻ സൈന്യത്തിന്റെ നായകൻ സർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻ എൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻ അന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ പാടിടും...
Verse 4
ഒന്നുമേ എനിക്കിഹെ വ്യാകുലത്തിനില്ലതാൽ ഒന്നിലും പതറിടാതോടിടും വിരുതിനായ് ഒന്നിലും കുറവുകൾ വന്നിടാതെ നോക്കിടും തന്നിടം അഭയമായ് പാർത്തിടുന്ന സാധുവെ പാടിടും...
Verse 5
ഞാനുമെന്റെ കുടുംബവും യഹോവയെ സേവിക്കും പാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനും ക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖം ക്രൂശിലെന്റെ പേർക്കായി കഷ്ടമേറ്റ നാഥനെ പാടിടും...
Verse 6
ഒന്നുമേ കരുതിടാതോടുകയാൽ ഭോഷനായ് തീർന്നുവെന്നു തോന്നിലും ഭീതിയില്ലെനിക്കിഹെ മുത്തുകളാൽ തീർത്തതാം പട്ടണത്തിനുള്ളിലായ് മുഖ്യമാം നിരയിലെൻ മാളിക ഞാൻ കാണുന്നു പാടിടും...
Verse 7
ആരുമില്ല താങ്ങുവാനെന്നോർത്തിടുന്ന വേളയിൽ ആമയം തീർത്തിടുവാനടുക്കലെത്തും നായകൻ പർവ്വതത്തിലേക്കു ഞാൻ കണ്ണുയർത്തും വേളയിൽ തത്സമയം വന്നിടും വൻ സഹായത്തിൻ കൃപ പാടിടും...
Verse 8
കാനനത്തിൻ പാതയിൽ വിടർന്ന ലില്ലിപുഷ്പങ്ങൾ കാമ്യമായ് ചമച്ചവൻ എന്നെ മറന്നീടുമോ പുല്ലിലെ ഹിമകണം സൗന്ദര്യത്തിൽ ചാലിച്ചോൻ എന്നെയെത്ര ശ്രേഷ്ടമായ് തേജസ്സാലണിയിക്കും പാടിടും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?