LyricFront

Vazhthidum sathatham priya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തിടും സതതം പ്രീയാ തവ നിത്യം പാടും കീർത്തനം ഞാൻ
Verse 2
ചേർത്തതിനാൽ എന്നെ തിരുമാർവ്വിൽ കാത്തതിനാൽ എന്നെ വഴുതാതെ എടുത്തോ നീ എന്നെ നിനക്കായി കൊടുത്തോ നീ നിന്നെ എനിക്കായി...
Verse 3
വല്ലഭാ കൃപാസാഗരാ തവ നിത്യം പാടും കീർത്തനം ഞാൻ
Verse 4
എല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോ അല്ലലഖിലവും അകറ്റിയല്ലോ- അലയും എന്നെ വീണ്ടെടുത്തല്ലോ വാഴ്..
Verse 5
ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ
Verse 6
മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോ മന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ വാഴ്..
Verse 7
ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം ഞാൻ
Verse 8
വൈരിയിൻ ശരഗണമതിൽ നിന്നും- തിരുചിറകുകൾ നിഴൽ അതിൻ കീഴിൽ അനുദിനവും മമ ഭയമെന്യേ മനുവേലാ- സ്തുതി ഇന്നുമെന്നും വാഴ്..
Verse 9
ഹല്ലേലുയ്യ സ്തോത്രമേ-തവ നിത്യം പാടും കീർത്തനം ഞാൻ
Verse 10
അഖില സൃഷ്ടികളും പാടീടവേ- ഈ അൽപൻ സ്തുതി നിനക്കേകുന്നേൻ അല്ലും പകലും ഭേദമെന്യേ ഹല്ലേലുയ്യ സ്തുതി പാടിടും ഞാൻ വാഴ്..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?