LyricFront

Vazhthidunne en priya yeshuvine

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തിടുന്നേ എൻ പ്രിയ യേശുവിനെ നന്മകൾക്കായ്(2) വീണ്ടെടുത്തെന്നെയവൻ-നിത്യനാശത്തിൽ നിന്ന് ക്രിസ്തുവാകും പാറയിന്മേൽ നിർത്തി വൻകൃപയാൽ(2)
Verse 2
കല്പനകൾ ഓരോന്നായ് പാലിച്ചിടാൻ ഭാഗ്യമേകി- ക്രിസ്തുവിനോട് എന്നെ ചേർത്തിടുംസ്നാനം ഏല്പ്പാൻ(2) തൻ കൃപയാൽ എനിക്കും സാദ്ധ്യമാക്കി ഹാലേലുയ്യാ(2)
Verse 3
ക്രിസ്തുവിന്റെ ശരീരമാം സഭയായ് ആക്കിടുവാൻ(2) ആത്മാവിൽ അഭിഷേകത്താൽ എന്നെ അനുഗ്രഹിച്ചു(2) ഭാഗ്യവാൻ ഞാൻ സ്വർഗ്ഗീയനാക്കിയതാൽ ആശ്ചര്യമേ(2)
Verse 4
കാൽവറിയിൽ യാഗത്താൽ നേടിത്തന്ന ഫലങ്ങളായ് (2) ഭക്തരിന്നവകാശമാം - ദൈവീക രോഗശാന്തി (2) വിശ്വാസത്താൽ പ്രാപിപ്പാൻ സാധിക്കുന്നു അത്ഭുതമായ് (2)
Verse 5
ആത്മാവിലും സത്യത്തിലും ഉള്ളതാം ആരാധന (2) സത്യമായ് കാംക്ഷിക്കുന്ന ഭക്തജനത്തോടൊത്ത് (2) സേവിപ്പാനും പാടിസ്തുതിക്കുവാനും യോഗ്യനാക്കി(2)
Verse 6
നിത്യതയിൽ എനിക്കായ് ഒരുക്കിടുന്ന ഗേഹമതിൽ(2) വേഗം ഞാൻ ചേർന്നിടുമേ-ആനന്ദമായ് വാഴുമേ (2) പ്രാണ പ്രിയാ വേഗമായ് വന്നിടണേ കാത്തിടുന്നേ(2)
Verse 7
മൽപ്രിയനെ എന്നേശുനായകനേ... എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?