LyricFront

Vazhthidunnu vazhthidunnu vazhthidunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ എൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻ
Verse 2
മാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനേ ഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ
Verse 3
വേഷത്തിൽ മനുഷ്യനായി കാണപ്പെട്ടോനെ മനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ
Verse 4
പാതകർക്കായ് നീതിവഴി ഓതിത്തന്നോനെ പാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻ
Verse 5
ഗതസമനെ ശിഷ്യരുമായി പ്രാർത്ഥിച്ചവനെ രക്തവും വിയർത്തവനെ വാഴ്ത്തിടുന്നു ഞാൻ
Verse 6
കുരിശെടുത്തു മലമുക ളിൽ നടന്നുപോയോനെ തൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻ
Verse 7
കുരിശിലിരുമ്പാണികളാൽ തറയ്ക്കപ്പെട്ടോനെ ഏഴു മൊഴി ചൊന്നവനെ വാഴ്ത്തിടുന്നു ഞാൻ
Verse 8
കുരിശിലേറി മരിച്ചുയിർത്തു സ്വർഗ്ഗേപോയോനെ നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാൻ
Verse 9
ദൂതരുമായ് മേഘവാഹനെ വരുന്നവനെ വേഗം നിന്നെകാണ്മതിനായ് കാത്തിടുന്നു ഞാൻ
Verse 10
എന്നു മേഘേ വന്നുകാണും രക്ഷകനെ ഞാൻ നോക്കി നോക്കി കാത്തിടുന്നേ നിൻവരവിനായ്
Verse 11
നിൻവരവിൽ മുന്നണിയായ് നിന്നിടുമേ ഞാൻ വാഴ്ത്തി വാഴ്ത്തി നിന്നിടുമെ നിൻ വരവിൽ ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?