LyricFront

Vazhthuka maname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തുക മനമേ ഓ... മനമേ കർത്തൻ നാമത്തെ ആരാധിക്ക പാടുക മനമേ ഓ... മനമേ ശുദ്ധ നാമത്തിനാരാധന
Verse 2
വന്നൊരു നൽപുതുപുലരി നിനക്കായ് വന്നു പാടീടുക തൻ ഗീതികൾ ഇന്നെന്തുമെൻ പാതയിൽ വന്നുഭവിച്ചാലും ഇന്നന്തിനേരവും പാടുമേ ഞാൻ വാഴ്ത്തുക...
Verse 3
സ്നേഹത്തിൽ ധനികൻ നീ ദീർഘക്ഷമാലു ഉന്നതനാമം ദയാഹൃദയൻ നിൻ നന്മകളെല്ലാം ഞാൻ പാടും അനന്തം പതിനായിരങ്ങളതിൻ കാരണമാം വാഴ്ത്തുക...
Verse 4
അന്നൊരുനാളിലെൻ ദേഹം ക്ഷയിക്കുമ്പോൾ എന്നന്ത്യം എൻ മുമ്പിൽ വന്നിടുമ്പോൾ അന്നുമെൻ മാനസം നിരന്തരം പാടും പതിനായിരമാണ്ടും എന്നുമെന്നും വാഴ്ത്തുക...
Verse 5
സ്വർഗ്ഗീയ നാട്ടിൽ പ്രിയൻ തീർത്ത വീടതിൽ സ്വർഗ്ഗീയ സൂനുവിൻ വൻ സഭയിൽ ചെന്നു ഞാൻ പാടും `നീ യോഗ്യനാം കുഞ്ഞാടാം` പതിനായിരങ്ങളാം ദൂതർ മദ്ധ്യേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?