LyricFront

Vazhthuka vaanavar aadaravaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തുക വാനവരാദരവായ് വാഴ്ത്തും വാന മഹോന്നതനെ സ്തുതിയും സ്തോത്രവുമവനുള്ളത് മഹത്വവും ബലവുമവന്റേത്!
Verse 2
ഇമ്മാനുവേലായവനാം പൊ- ന്നേശുവിന്റെ തിരുനാമം സന്തതമുയരട്ടെ - സ്തുതികളിലുയരട്ടെ! ഭൂതല സീമകളിൽ!
Verse 3
നന്ദിനിറഞ്ഞവരായ് ദിനവും വന്ദിത ഗുരുവരനാം പരനേ നാൾതോറും താൻ ചെയ്തവയാം നന്മകൾക്കായ് സ്തുതിപാടാം ഇമ്മാ...
Verse 4
കരുണയും സ്നേഹവും നിറഞ്ഞവനാം കർത്താവിനു സ്തുതി പാടുമ്പോൾ തിരു നാമത്തിന്നിമ്പ സ്വരം സ്തുതികളിൽ മധുരം പകരുന്നു ഇമ്മാ...
Verse 5
നേരുള്ളവരായ് തൻ ദയയിൽ ചാരുന്നവരായ് തീരുക നാം രാവിലെ തോറുമവന്റെ ദയ പുതുതായതിനാൽ സ്തുതി പാടാം ഇമ്മാ..
Verse 6
സ്തുതിയുയരങ്ങളിലുയരട്ടെ സ്തുതിയാലുള്ളവുമുണർന്നിടട്ടെ ആത്മണാളനെഴുന്നെള്ളും കാഹള നാദം കേൾക്കാറായ് ഇമ്മാ...
Verse 7
സ്തോത്രം പരനേ നിനക്കു സ്തുതി തിയേക നാഥാ നിനക്കു സ്തുതി നിനക്കു സ്തുതി സ്തുതി നിനക്കു സ്തുതി മഹത്വത്തിൻ പ്രഭുവേ നിനക്കു സ്തുതി! ഇമ്മാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?