LyricFront

Vazhthum njan yahovaye sarvva

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടും
Verse 2
എന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ മന്നിലെളിയോരഭിനന്ദിച്ചിടുമായത്
Verse 3
എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക.
Verse 4
ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം.
Verse 5
തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ
Verse 6
സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ്
Verse 7
ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റും കാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ
Verse 8
ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ ഏവൻ തന്നെ നമ്പുമോ നൂനം ഭാഗ്യവാനവൻ
Verse 9
സങ്കീർത്തനം 34; രീതി: മനുജനിവൻ ഭാഗ്യവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?