LyricFront

Vazhthum yeshuve njan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും യേശുവെ ഭക്തിയായ് വണങ്ങി നിത്യം വാഴ്ത്തും യേശുവേ
Verse 2
സത്യദൈവ ജാതനും സ്തുത്യനാമെൻ നാഥനും ഭക്തചിന്താമണിയുമായ് പാർത്തിടും ശ്രീയേശുവേ
Verse 3
കത്തിയെരിഞ്ഞുള്ളൊരു തീയിൽ നിന്നീക്കൊള്ളിയെ തൽക്ഷണം വലിച്ചെടുത്തു കാത്ത കൃപാ മൂർത്തിയെ
Verse 4
ഘോരമാമിരുളിലെൻ ചാരുവാം വെളിച്ചമായ് സൂര്യനെപ്പോൽ വിളങ്ങുന്ന കാരണസ്വരൂപിയെ
Verse 5
കാട്ടുമരപ്പന്തിയിൽ നാരകമാണെൻ പ്രിയൻ നാട്ടിലെങ്ങുമൊളി വീശും ശാരോൻ ലില്ലിപ്പുഷ്പവും
Verse 6
നായകനുമായവൻ സ്നേഹിതനും താതനും മായമറ്റ മാതാവുമെൻ മാന്യ ഗുരുഭൂതനും
Verse 7
ശീതമതിലുഷ്ണവും ചൂടിലെൻ തണുപ്പതും ദീന ശയ്യയിലെനിക്കു ദിവ്യമാമൗഷധവും
Verse 8
ജീവനേകുമപ്പവും ദിവ്യപാന വസ്തുവും പ്രേമഗീതവും മധുര വാദ്യവും സമ്പാദ്യവും
Verse 9
നാശമില്ലാദ്രവ്യവും പേശലമാം ഹവ്യവും ആശയുള്ളോർക്കായവൻ താനായതിൽ ഭവ്യവും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?