LyricFront

Vazhthunne en yeshurajane sarvvakalavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും കീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ് വാഴ്ത്തുന്നേ എൻ യേശുരാജനെ
Verse 2
എൻ പാപം പേറി വൻക്രൂശിലേറി എൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ; എന്നെ വീണ്ടെടുത്ത സ്നേഹദീപമെ-ദൈവ സ്നേഹദീപമെ സ്വന്തമാക്കിയ നിൻ സ്നേഹമോർത്തു ഞാൻ പാടും ജീവനാളെല്ലാം
Verse 3
സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയും നിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും; നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവും വീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും നന്ദിയായ്
Verse 4
മരുവാസമാകവെ ആശ്വാസമേതുമേ കാണാതുഴന്നു ഞാൻ പാരം തളർന്നിതാ; കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ് കർത്തനേശുവിൻ സഖിത്വമുള്ള ഞാൻ എന്തു പാരിൽ ക്ഷീണിപ്പാൻ
Verse 5
എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻ കൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ; എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ വിണ്ണിലങ്ങു വാഴും ഞാൻ ആ സ്വർഗ്ഗീയദിനം എന്നു കാണും ഞാൻ നാഥാ എന്നു കാണും ഞാൻ
Verse 6
പരിശോധനകളെ തരണം ചെയ്തക്കരെ പരിശുദ്ധനന്തികെ പരിചോടു ചേരുവാൻ; ശുദ്ധമാക്ക രക്തത്താലെന്നെ ശുദ്ധ രക്തത്താലെന്നെ സിദ്ധനാക്കിടുകാത്മാവിനാലെന്നെ ദിവ്യാത്മാവിനാലെന്നെ
Verse 7
നിൻ സന്നിധാനത്തിൻ സന്തോഷമെൻ ബലം നിൻ മുഖകാന്തിയാൽ എന്നും നിത്യാനന്ദം; ഹാ എൻ പ്രിയൻ കൂടെ ചേർന്നുവാഴും ഞാൻ അങ്ങു ചേർന്നുവാഴും ഞാൻ ആ ദൈവ മഹത്വ- നാളടുത്തിതാ ദൈവനാളടുത്തിതാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?