LyricFront

Vazhthuven yahovaye keerthippin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തുവീൻ യഹോവയെ കീർത്തിപ്പിൻ തൻ നാമത്തെ നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 2
തൻ വിശുദ്ധവചനം അന്ധതയിൽ വെളിച്ചം പേയിൻവാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൽ നിത്യം
Verse 3
ചേറ്റിൽനിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റികാക്കുന്നോൻ യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്തവംശമാം നിത്യം
Verse 4
കഷ്ട നഷ്ടങ്ങളിലും രോഗശോകങ്ങളിലും യേശു വീണ്ടും വന്നിടും ക്ലേശമാകെ മാറ്റിടും നിത്യം
Verse 5
കേൾപ്പിൻ ചെറിയവരെ ചൊല്ലിൻ വലിയവരെ സർവ്വശക്തൻ ഭക്തരെ ധൈര്യമോടെ പാടുക നിത്യം
Verse 6
വന്ദിക്ക എൻ ആത്മാവേ നന്ദിയോടീ ദൈവത്തെ താതപുത്രനത്മാവാം യഹോവയ്ക്കെൻ വന്ദനം നിത്യം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?