LyricFront

Vazhthuvin kristhuyeshuvin paadam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം വന്ദിപ്പിൻ രക്തം ചിന്തി വീണ്ടെടുത്ത ജീവനാഥനെ വാഴ്ത്തുവിൻ വീണു വന്ദിപ്പിൻ
Verse 2
ഇല്ലില്ലിതുപോൽ നല്ലോരു നാഥൻ എല്ലാർക്കുമായ് തൻ ജീവൻ വെടിഞ്ഞവൻ എല്ലാ നാവുമേറ്റു ചൊല്ലണം കർത്താവെന്നു ചൊല്ലണം എല്ലാ മർത്യരും തൻ മുൻവണങ്ങണം മുഴങ്കാൽ മടക്കണം
Verse 3
വീടുവിട്ടോടി പാപക്കുഴിയിൽ വീണുവലഞ്ഞു കാണാതെ പോയി നാം വേറില്ലാരും കണ്ടെടുക്കുവാൻ നമ്മെ വീണ്ടെടുക്കുവാൻ വീട്ടിലെത്തുംവരെ തോളിലേന്തുവാൻ സ്നേഹക്കയ്യിൽ താങ്ങുവാൻ
Verse 4
സ്വർഗ്ഗത്തിലുമീ ഭൂമിയിലും താൻ സർവ്വാധികാരം പ്രാപിച്ച നായകൻ ആകയാൽ തൻസേവ ചെയ്യുവിൻ പാദസേവ ചെയ്യുവിൻ ലോകാവസാനംവരെ കൂടയുണ്ടവൻ മാറാതെന്നുമുണ്ടവൻ
Verse 5
കൈവേലയല്ലാ വീടൊന്നു വിണ്ണിൽ കൈവശമാകും നമ്മൾക്കു ഭാവിയിൽ കാന്തനോടൊത്താനന്ദിച്ചിടാം അവിടാശ്വസിച്ചിടാം കാലാകാലങ്ങളായ് വിശ്വസിച്ചവരെല്ലാമൊന്നു ചേർന്നിടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?