LyricFront

Vedatthil daivam thaan ezhuthinaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേദത്തിൽ ദൈവം താൻ എഴുതിനാൻ യേശു രക്ഷിക്കുന്നിപ്പോൾ ഭേദമില്ലതിന്നു സാക്ഷിയും ഞാൻ യേശു രക്ഷിക്കുന്നിപ്പോൾ
Verse 2
യേശു രക്ഷിക്കുന്നിപ്പോൾ എന്നെ രക്ഷിക്കുന്നിപ്പോൾ അതേ! ഇന്നു എന്നും താൻ രക്ഷിക്കുന്നു യേശു രക്ഷിക്കുന്നിപ്പോൾ
Verse 3
ദൈവത്തോടകന്നു കിടന്നു ഞാൻ സർപ്പത്തിൻ ചതിവിനാൽ കേവലം തിരിഞ്ഞു നിരന്നു ഞാൻ യേശു കൊണ്ടടികളാൽ
Verse 4
ക്ലേശത്തിൻ ക്രൂശിന്മേൽ ചുമന്നുതാൻ പാപത്തിൻ ശാപമെല്ലാം ആശ്രിതർക്കശുദ്ധി നീക്കിടുവാൻ തുറന്നൊരുറവിതാം
Verse 5
ചാവിനെ ജയിച്ചുയിർത്തതിനാൽ ശക്തനാം രക്ഷകൻ താൻ ജീവനാം താൻ എങ്കൽ മേവുന്നതാൽ ദൈവം എൻപക്ഷത്തിലാം
Verse 6
സ്വർഗ്ഗത്തിൽ ഭക്തരിൻ മദ്ധ്യസ്ഥനായ് വാഴുന്നു താൻ എന്നുമേ ലോകത്തിൽ വിശ്വസ്തകാര്യസ്ഥനായ് നൽകിതൻ ആത്മാവിനെ
Verse 7
തൻ സുവിശേഷത്തിൻ ആശ്വാസത്താൽ മാറുന്നെൻ ചഞ്ചലങ്ങൾ പൊന്നു പ്രദേശപ്രകാശത്തിനാൽ തീരുന്നെൻ സംശയങ്ങൾ
Verse 8
ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും യേശു താൻ മാനവും സ്ഥാനവും സൽബുദ്ധിയും തന്നിൽ കണ്ടെത്തുന്നു ഞാൻ
Verse 9
പേയും തൻ അസ്ത്രങ്ങൾ എയ്യും അപ്പോൾ യേശു എൻ പരിചയാം തീയും ഈ ഭൂമിമേൽപെയ്യും അപ്പോൾ പാർപ്പിടം തൻ മാർവ്വിടം
Verse 10
വീഴ്ചകൾ താഴ്ചകൾ എന്നിൽ വരാം രക്ഷകൻ വീഴുന്നില്ല ചേർച്ചയിൽ തീർച്ചയായ് കാത്തിടും തൻകൃപ തീരുന്നില്ല
Verse 11
വേഗത്തിൽ വരും താൻ മേഘത്തിലും മാലെല്ലാം മാറ്റിടുവാൻ തികഞ്ഞുദ്ധാരണം ദേഹത്തിലും പ്രാപിച്ചു പാടിടും ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?