LyricFront

Vegam varum raajakumaran

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേഗം വരും രാജകുമാരൻ ഈ വരവതിവേഗമാകും
Verse 2
വേഗമവൻ വാനിൽ വന്നു കാഹളം മുഴക്കും ദേഹവിയോഗം കഴിഞ്ഞ സിദ്ധരെയുണർത്തും ജീവനോടിരിക്കും ശുദ്ധർ തേജസ്സിലുയിർക്കും ജീവിതം കഴിക്കും കാന്തൻ ഏഴു കൊല്ലം വാനിൽ
Verse 3
വരവിന്റെ ഒരുക്കങ്ങൾ പലതും കഴിഞ്ഞു മണവാളൻ വരവതിങ്ങടുത്തല്ലൊ പാർത്താൽ മണിനാദം നിന്റെ കാതിൽ മുഴങ്ങുന്നില്ലേ പ്രീയ മണവാട്ടി മനമുണർന്നൊരുങ്ങുക നീയും
Verse 4
അന്ധകാര ദൂതനെ താൻ ബന്ധനം ചെയ്തീടും ബന്ധുവായി ഭക്തരന്നു ഭൂമിയിൽ വസിക്കും വന്നു ഭൂവിൽ വാഴുമവൻ ആയിരം കൊല്ലങ്ങൾ അന്നു പാരിൽ ഭക്തർ തന്നെ പാലനം നടത്തും
Verse 5
ദൈവപുത്രൻ ഭരിക്കുന്ന കാലമെത്ര ശ്രേഷ്ടം ദ്വന്തപക്ഷമവിടില്ല പക ലവലേശം ദൈവഹിതം മാത്രമന്നു നടന്നീടും ദേശം ദൈതേജസ്സാവഹിച്ചു വിളങ്ങിടും ദേഹം
Verse 6
രോഗമവിടില്ല തെല്ലും ശോകമതും ജീവ രാഗമതു തികച്ചങ്ങു ചൊന്നു കൂടാ വാഴ്ച്ച രീതിയെല്ലാം സ്വർഗ്ഗതുല്യമായിടുമെ അന്നു രാത്രിയില്ലാ ദേശമതിൽ സൂര്യനേശു തന്നെ
Verse 7
ബലഹീന ശരീരങ്ങൾ ബലപ്പെടുമന്ന് ബലവാന്മാർ പലരന്നു കുനിഞ്ഞീടും തന്റെ ബലമുള്ള കരങ്ങളിൽ അമർന്നിരുന്നന്ന്-നാം ബലിയായി തീരേണമേ തന്റെ ഹിതത്തിനു
Verse 8
ആയിരമാണ്ടതു വേഗം കടന്നങ്ങു പോകും ആണ്ടവനുരച്ച പോലെ ആണ്ടുകൾ തുടങ്ങും അവസാനമതിനില്ല യുഗായുഗം നമ്മൾ അവൻ മുഖശോഭ കണ്ടു വസിച്ചീടും നിത്യം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?